മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16ന്

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ജില്ലാ കോഴി വളര്‍ത്തല്‍ കേന്ദ്രം കോലാനിയില്‍ ചിക്ക് സെക്സര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് സെപ്തംബര്‍ 16 ന് രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
വി. എച്ച്. എസ്. സി ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റും അംഗീകൃത സ്ഥാപനത്തില്‍ നിന്നും ചിക്ക് സെക്‌സിംഗ് കോഴ്‌സ് 98 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കില്‍ വിജയവുമാണ് യോഗ്യത. ഇടുക്കി ജില്ലക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222894.