പുനരധിവസിപ്പിച്ച് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതമനുഭവിക്കുകയാണ് ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് ഉന്നധിയിലെ ആദിവാസി കുടുംബങ്ങൾ
രണ്ടായിരത്തി രണ്ട് രണ്ടായിരത്തി മൂന്ന് കാലഘട്ടത്തിലാണ് ചിന്നക്കാനാലില്‍ ആധിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കിയാണ് പുനരധിവവസിപ്പിച്ചത്. എന്നാല്‍ ഇതിന് ശേഷം ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും നടപ്പിലാക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല എന്നാണ് കുടുംബങ്ങളുടെ പരാതി.
പണിത് നല്‍കിയ വീടുകള്‍ എല്ലാം ചോര്‍ന്നൊലിക്കുന്ന അവസ്ഥ. കാട്ടാനകൾ കൂട്ടത്തോടെ ഉന്നധിക്കുള്ളില്‍ തമ്പടിക്കുന്നു. കാട്ടാനയെ പേടിച്ച് ഉറക്കം നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങള്‍ വീടും സ്ഥലവും ഉപേക്ഷിച്ച് പോയി. കാട്ടാന പ്രതിരോധത്തിനായി മുള്ളുവേലി പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളെല്ലാം നോക്കാന്‍ ഡ്രൈബല്‍ ഡിപ്പാർട്ട്മെന്റ് ഉണ്ടെങ്കിലും ഒരു പ്രയോജനവുമില്ലെന്നും ഡിപ്പാര്‍ട്ട്മെന്‍റ് നന്നായാലെ തങ്ങളും നന്നാകുവെന്നുമാണ് ഉന്നധിയിലെ മൂപ്പന്‍ മനോഹരന്‍ പറയുന്നത്.
മാത്രമല്ല പ്രദേശത്തേയ്ക്കുള്ള റോഡും ഇതിവരെ നിര്‍മ്മിച്ചിട്ടില്ല. ഉന്നധിയില്‍ നിന്നും കുറച്ച് ഭാഗം റോഡ് കോണ്‍ഗ്രീറ്റ് നടത്തിയിട്ടുണ്ടെങ്കിലും ബാക്കി ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന് കിടക്കുകയാണ്. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും റോഡ് പോലും നിർമ്മിച്ചു നൽകാതെ തങ്ങളെ അവഗണിക്കുകയാണ് അധികൃതരെന്ന ആരോപണമാണ് ഇവര്‍ക്കുള്ളത്.



