കട്ടപ്പനയിലെ കുടിയേറ്റ ക്രൈസ്തവർ മാതാവിന്റെ എട്ടു നോയമ്പ് തിരുനാൾ ആഘോഷിച്ചു
കട്ടപ്പനയിലെ കുടിയേറ്റ ക്രൈസ്തവർ മാതാവിന്റെ എട്ടു നോയമ്പ് തിരുനാൾ ആഘോഷിച്ചു.കട്ടപ്പന സെന്റ് ജോർജ് ഫെറോനാ മാതൃ ദീപ്തിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ നൂറു കണക്കിന് കുടിയേറ്റ ക്രൈസ്തവർ പങ്കെടുത്തു.കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവാലയത്തിൻ നടന്ന എട്ടു നോയമ്പ് തിരുനാൾ ആചാരണത്തിന് ഫെറോനാ വികാരി ഫാ. ജോസ് മംഗലത്തിൽ മുഖ്യ കാർമികത്യം വഹിച്ചു.
തുടർന്ന് വിവിധ സമയങ്ങളിൽ നടന്ന എട്ടുനോയമ്പ് തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനക്കും ഫാ. മജോ നിരവത്തു, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോർജ് പുല്ലാന്തനാൽ തുടങ്ങിയവർ കാർമികത്യം വഹിച്ചു.തുടർന്ന് മാതാവിന്റെ തിരുസ്വരുപവും വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണവും നേർച്ച വിളമ്പും നടന്നു.



