കാമാക്ഷി പഞ്ചായത്തിലെ ഉപ്പുതോട്ടിൽ ബയോഫ്ളോക്ക് മൽസ്യകുളങ്ങളിലെ മൽസ്യകൃഷി വിളവെടുപ്പു നടന്നു
ഇടുക്കി കാമാക്ഷി ഉപ്പുതോട്ടിലെ മാത്യു ജോർജ് പതിപ്പള്ളിലിൻ്റെ കൃഷിയിടത്തിൽ മൽസ്യകൃഷി വിളവെടുപ്പുൽസവം നടന്നു.മത്സ്യബന്ധന മേഖലയുടെ സുസ്ഥിര വികസനത്തിന് ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന. കേന്ദ്രഗവൺമെൻ്റും സംസ്ഥാനഗവൺമെൻ്റും ചേർന്നു നടത്തുന്ന ഈ പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകർഷകരുടെയും വരുമാനം ഇരട്ടിയാക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഇടുക്കിയിലെ ഉപ്പുതോട്ടിൽ പി.എം എം എസ്വൈ പദ്ധതി വിജയകരമായി നടത്തുന്ന കർഷകനാണ് മാത്യു ജോർജ് പതിപ്പള്ളിൽ.ബയോ ഫോക്ക് കൃഷിയിലൂടെ തിലോപ്പിയ ഉൾപ്പടെയുള്ള മൽസ്യങ്ങളെയാണ് ഈ കർഷകൻ പരിപാലിക്കുന്നത്.2021 മുതൽ ഇടുക്കി കാമാക്ഷി ഗ്രാമ പഞ്ചായത്തിലെ ഒരു മാതൃകാസംരംഭമാണിത്.തിലോപ്പിയ, വരാൽ, കരിമീൻ എട്ടു ബയോഫോക്ക് പോണ്ടുകളിലായാണ് മൽസ്യപരിപാലനം.മൽസ്യകൃഷി വിളവെടുപ്പ് കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസ് ഉദ്ഘാടനം ചെയ്തു.
കാമാക്ഷി ഗ്രാമ പഞ്ചായത്തിലെ ഏക ബയോ ഫോക്ക് മൽസ്യകൃഷിയിടമാണ് ഉപ്പുതോട്ടിലേത്.മൽസ്യകൃഷി വിളവെടുപ്പിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റെജി മുക്കാട്ട് ഫിഷറീസ് വകുപ്പ് പ്രമോട്ടർ സാജു കെ. എസ് എന്നിവർ പങ്കെടുത്തു.



