കട്ടപ്പന തൊവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിലെ കെസിവൈഎം യുവജനങ്ങളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

കട്ടപ്പന പൊന്നിക്കവല തൊവരയാർ ഉണ്ണിമിശിഹാ ദേവാലയത്തിലെ കെസിവൈഎം യുവജനങ്ങളുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. നിരവധി യുവജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. കെസിവൈഎം ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ മാനേകനാട്ട് ഉദ്ഘാടന നിർവഹിച്ചു.ഇടവക വികാരി ഫാദർ ജോൺ മുണ്ടക്കാട്ട് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ഫാദർ അനിൽ എം എസ് എഫ് എസ് ആശംസ പ്രസംഗം നടത്തി. തുടർന്ന് ഓണസദ്യയും ഒരുക്കിയിരുന്നു.