അപൂർവ്വങ്ങളിൽ അപൂർവ്വമായ റിട്ടയർമെന്റ്. 32 വർഷത്തെ സേവനത്തിനുശേഷം പോലീസിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ അശോകൻ കെ, വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകരുടെ സ്നേഹാദരവ് ആശുപത്രിയിൽ എത്തി

32 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വി ആർ എസ് എടുത്ത് വിരമിക്കുകയാണ് എസ് ഐ അശോകൻ. അശോകന്റെ ഭാര്യ മൂന്നു മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയ്ക്ക് വേണ്ടി ഒരു വർഷം ബാക്കി നിൽക്കേ സ്വയം സർവീസിൽ നിന്ന് പിരിയുന്ന എസ് ഐ അശോകന് സ്റ്റേഷനിൽ ഉചിതമായ യാത്രയയപ്പ് നൽകാൻ കഴിയാത്തതിനെ തുടർന്ന് വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ അമൃത ആശുപത്രിയിലെത്തി അശോകൻ സാറിന് യാത്രയയപ്പും ഡിപ്പാർട്ട്മെന്റ് സ്നേഹാദരവും നൽകുകയായിരുന്നു.
സർവീസിൽ ഉടനീളം കളങ്ക രഹിതമായ സർവീസ് ജീവിതം നയിച്ച ആളാണ് സബ് ഇൻസ്പെക്ടർ അശോകൻ. അദ്ദേഹം അർഹിച്ച ആദരവാണ് സഹപ്രവർത്തകർ നൽകിയത്. റിട്ടയർമെന്റ് പരിപാടിയിൽ IPSHO ഷൈന്‍കുമാര്‍, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ,ASI ജെയിംസ് പോലീസ് ഉദ്യോഗസ്ഥരായ ഷിജോ കെ റ്റി, അഭിലാഷ് ആർ, ജെയിമോൻ, പ്രശാന്ത് കെ മാത്യു, ബൈജു ആർ, അരുൺ ആർ നായർ, ബിനു കെ ജോൺ എന്നിവർ പങ്കെടുത്തു.