കട്ടപ്പന വൈഎംസിഎ യുടെ ഓണാഘോഷം വൈഎംസിഎ ഹാളിൽ നടന്നു

കട്ടപ്പന വൈഎംസിഎ യുടെ ഓണാഘോഷം വൈഎംസിഎ ഹാളിൽ നടന്നു. കട്ടപ്പന വൈ എം സി എ പ്രസിഡൻ്റ് കെ ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം വൈ എം സി എ സംസ്ഥാന ചെയർമാൻ പ്രൊഫ അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന വൈഎംസിഎ യുടെ നേതൃത്വത്തിൽ അങ്കണവാടി അധ്യാപകരേയും ഹെൽപർമാരേയും ആദരിക്കുന്ന ചടങ്ങ് പ്രൊഫ അലക്സ് തോമസ് നിർവ്വഹിച്ചു.
പത്ത് അംഗൻവാടി ജീവനക്കാരെ ആദരിച്ചു. വൈഎംസിഎ പബ്ലിക് റിലേഷൻ സംസ്ഥാന ചെയർമാൻ ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തി. കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ഓണസമ്മാനങ്ങൾ വിതരണം ചെയ്തു. നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ വർഗീസ് അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ടോമി ഫിലിപ്പ്, ട്രഷറാർ പിഡി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.