എസ് എൻ ഡി പി യോഗം മലനാട് യൂണിയന്റെയും തേനി അരവിന്ദ് കണ്ണാശുപത്രിയുടെയും SNDP കട്ടപ്പന നോർത്ത് ശാഖ യോഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

കട്ടപ്പന വലിയകണ്ടം SNDP ശാഖായോഗത്തിൽ വച്ചാണ് 39-ാമത് സൗജന്യ നേത്രചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചത്. തേനി അരവിന്ദ് കണ്ണാശുപത്രിയിൽ നിന്നും ഡോ. S.ശ്വേതയുടെ നേതൃത്വത്തിൽ 20 ഓളം ജീവനക്കാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൻ്റെ ഉത്ഘാടന ചടങ്ങിൽ ശാഖാ യോഗം പ്രസിഡണ്ട് മനോജ് പദാലിൽ ആയിരുന്നു എസ്എൻഡിപി യോഗം മലനാട് യൂണിയൻ സെക്രട്ടറി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
യൂണിയൻ കൗൺസിലർ പി. കെ. രാജൻ 'ശാഖാ യോഗം സെക്രട്ടറി അജേഷ് സി എസ് , വൈസ് പ്രസി.നിഖിൽ പി ടി , വനിതാ സംഘം പ്രസിഡണ്ട് നിഷ ബൈജു യൂത്ത് മൂവ്മെൻറ് പ്രസിഡൻറ് ആവണി പ്രമോദ്, യൂണിയൻ കമ്മിറ്റിയംഗം ശ്രീനിവാസൻ ഇ.കെ.,തുടങ്ങിയവർ നേതൃത്വം നൽകി.