ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും ഇതെല്ലാം സഹിച്ചുകൊണ്ട് മലയാളികൾ ഓണത്തെ വരവേൽക്കുന്ന കാഴ്ചകളാണ് എക്കാലവും കണ്ടിട്ടുള്ളതെന്ന് സംസ്ഥാന ജനസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ഓണം പോലുള്ള ആഘോഷങ്ങൾ ഒരു മതേതര കാഴ്ചപ്പാടുകൾ ആണ് സൂചിപ്പിക്കുന്നത് എന്നും,ഓണാഘോഷങ്ങൾ പുതുതലമുറയ്ക്ക് പകർന്നുകൊടുക്കുന്ന പഴയകാല ഓർമ്മകളുടെ സ്മരണയാണ് എന്നും മന്ത്രി പറഞ്ഞു.സപ്ലൈകോയുടെ നേതൃത്വത്തിൽ നടത്തുന്ന ഇടുക്കി നിയോജകമണ്ഡലം ഓണം ഫെയറിന്റെ ഉദ്ഘാടനം കട്ടപ്പനയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓണനാളിൽ പൊതുവിപണിയിൽ ഉണ്ടാകുന്ന വിലക്കയറ്റം തടഞ്ഞ് മലയാളികൾക്ക് ഓണം യാതൊരു ബുദ്ധിമുട്ടും കൂടാതെ ആഘോഷിക്കാൻ അവസരം ഒരുക്കുന്നത്തിന്റെ ഭാഗമായാണ് സപ്ലൈകോയുടെ നേതൃത്വത്തിൽ ഓണം ഫെയർ ഈ ഓണനാളിൽ നടത്തുന്നത് പച്ചക്കറി പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ ഗുണമേന്മയോടെ പൊതു വിപണിയിൽ ഉള്ളതിനേക്കാൾ വിലക്കുറവിൽ ഇവിടെ നിന്നും ലഭിക്കും.
സെപ്റ്റംബർ മാസം നാലാം തീയതി വരെയാണ് വിപണി പ്രവർത്തിക്കുന്നത്. കട്ടപ്പനയിൽ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം കെജിഎസ് ബിൽഡിങ്ങിൽ ആണ് സപ്ലൈകോയുടെ ഓണം ഫയർ പ്രവർത്തിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായിരുന്നു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറാണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ ബെന്നി. ഡിപ്പോ മാനേജർ സന്തോഷ് കുമാർ കെ ആർ . നഗരസഭ കൗൺസിലർമാരായ ജാൻസി ബേബി' ബിന്ദുലത രാജു. സിപിഐ കട്ടപ്പന മണ്ഡലം കമ്മിറ്റി സെക്രട്ടറി സി എസ് അജേഷ് . അഡ്വ മനോജ് തോമസ് സി എസ് രാജേന്ദ്രൻ ജോയ് കുടക്കച്ചിറ തുടങ്ങി നിരവധിപേർ പങ്കെടുത്തു.