ബിഎംഎസ് സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ നടത്തി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിഎംഎസ് നടത്തുന്ന സമരങ്ങളുടെ പ്രഖ്യാപന കണ്‍വന്‍ഷന്‍ കട്ടപ്പന ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു. നെടുങ്കണ്ടം, കുമളി, കട്ടപ്പന, പീരുമേട്, പെരുവന്താനം മേഖലകളുടെ സമര പ്രഖ്യാപന കണ്‍വന്‍ഷനാണ് കട്ടപ്പയില്‍ നടന്നത്.സംസ്ഥാന സെക്രട്ടറി കെ വി മധുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. പി ഭുവനേന്ദ്രന്‍ അധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ സി ബിനീഷ്‌കുമാര്‍, കട്ടപ്പന മേഖല സെക്രട്ടറി പിപി ഷാജി, എംപി റെജികുമാര്‍, സുനില്‍ എന്നിവര്‍ സംസാരിച്ചു.