ഇടുക്കി ബൈസൺവാലിയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു
ഓലിക്കൽ സുധൻ (60) ആണ് മരിച്ചത്. വ്യക്‌തി വൈര്യാഗ്യത്തെ തുടർന്ന് സമീപവാസി കുളങ്ങരയിൽ അജിത്താണ് വെട്ടിയത്. പ്രതി രാജാക്കാട് പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രി 10 മണിയോടെയാണ് സംഭവം. ബൈസൺവാലി ചൊക്രമുടി പാറക്കടവ് ഭാഗത്താണ് കൊലപാതകം നടന്നത്. അജിത്തിന്റെ വീടിന്റെ സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത്.ആദിവാസികളാണ് വെട്ടേറ്റ് കിടന്ന സുധനെ ആദ്യം കാണുന്നത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.



