കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ അഞ്ചുരുളി കോളനിയിലേക്കുള്ള റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അധികൃതർ അട്ടിമറിക്കുന്നതായി ആദിവാസി ക്ഷേമസമിതി ;പ്രതിഷേധ സൂചകമായി അഞ്ചുരുളി ആദിവാസി കുടിയിൽ പ്രതിഷേധ യോഗം നടത്തി

അഞ്ചുരുളി ആദിവാസി കോളനിക്കുള്ള റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിന് എൽഡിഎഫ് ഗവൺമെൻറ് ഒരുകോടി 47 ലക്ഷം രൂപ അനുവദിച്ചു.ഈ ഫണ്ട് പഞ്ചായത്തിന് കൈമാറുകയും ചെയ്തു.എന്നാൽ ഒന്നര വർഷം കഴിഞ്ഞിട്ടും ഇതിൻറെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല എന്നാണ് ഇതിന് കാരണമായി പറയുന്നത്.
പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥന്മാരും പഞ്ചായത്ത് പ്രസിഡണ്ടും ഏഴാം വാർഡ് മെമ്പറും ചേർന്ന് ഈ വികസന പ്രവർത്തനം അട്ടിമറിക്കുകയാണെന്നാണ് എന്നാണ് ആദിവാസി ക്ഷേമ സമിതിയുടെ ആരോപണം.ഇതിൽ പ്രതിഷേധിച്ചാണ് അഞ്ചുരുളി ആദിവാസി കുടിയിൽ പ്രതിഷേധ യോഗം ചേർന്നത്.ആദിവാസി ക്ഷേമസമിതി ഇടുക്കി ജില്ലാ സെക്രട്ടറി ബിനു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
ആദിവാസി ജനവിഭാഗങ്ങളുള്ള അവഗണനയാണ് ഇതിന് പിന്നിൽ എന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ആളുകൾ ചൂണ്ടിക്കാണിച്ചു. അടിയന്തരമായി ഈ റോഡിൻറെ നവീകരണത്തിനായി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല എങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനവും.
പ്രതിഷേധ യോഗത്തിൽ അയ്യപ്പൻ അധ്യക്ഷൻ ആയിരുന്നു സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോർജ് മുഖ്യപ്രഭാഷണം നടത്തി നേതാക്കളായ വിവി ജോസ് കെ പി സജി' ജി മണി' മനിൽ എന്നിവർ സംസാരിച്ചു.