തങ്കമണി സഹകരണ ആശുപത്രിയിൽ സീ -ലൈഫ് ജെറിയാട്രിക് വില്ലേജ് 26ന് തുടക്കമാകും

Aug 22, 2025 - 16:18
 0
തങ്കമണി സഹകരണ ആശുപത്രിയിൽ സീ -ലൈഫ് ജെറിയാട്രിക്  
വില്ലേജ് 26ന് തുടക്കമാകും
This is the title of the web page

തങ്കമണി സഹകരണ ആശുപത്രിയിൽ വയോജന ഗ്രാമം പ്രവർത്തനമാരംഭിക്കുന്നു. 60 വയസ്സിന് മുകളിൽ പ്രായമായവരുടെ ചികിത്സയും പരിചരണവും സംരക്ഷണവും ഏറ്റെടുക്കുന്ന ബ്രഹത് പദ്ധതിയാണ് ജെറിയാട്രിക് വില്ലേജ്. സ്വാന്തന പരിചരണം ആവശ്യമുള്ള എല്ലാവർക്കും മിതമായ നിരക്കിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിചരണം നൽകുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വയോജന ഗ്രാമത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചു കഴിഞ്ഞു.ചൊവ്വാഴ്ച രാവിലെ 10ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ പങ്കെടുക്കും. സഹകരണാശുപത്രി ഫൗണ്ടർ ഡയറക്ടർ സിവി വർഗീസ് അധ്യക്ഷത വഹിക്കും.

 എംഎൽഎ മാരായ എം എം മണി, അഡ്വ. എ രാജ, മുൻ എംഎൽഎ കെ കെ ജയചന്ദ്രൻ, ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവറ്റൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നിറനാകുന്നേൽ. സാന്ത്വനം പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ സഹകരണാശുപത്രി പ്രസിഡണ്ട് കെ യു വിനു, ജനപ്രതിനിധികൾ,സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow