കട്ടപ്പനയുടെ ഓണാഘോഷം ഓഗസ്റ്റ് 26 ന് ;കട്ടപ്പന മർച്ചന്റ്സ് അസോസിയേഷനും പൗരാവലിയും സംയുക്ത മായി ഒരുക്കുന്ന ഓണാഘോഷം

മലയാളികളുടെ ഏറ്റവും പ്രധാന ഉത്സവമായ ഓണം കട്ടപ്പന മർച്ചന്റ്സ് അസോസിയേഷനും കട്ടപ്പന പൗരാവലിയും സംയുക്തമായി വിപുലമായ രീതിയിൽ കട്ടപ്പനയിൽ ആഘോഷിക്കുകയാണ്. ഓണാഘോഷത്തിൻ്റെ ഭാഗമായി കട്ടപ്പനയിൽ ഈ മാസം 26ആം തീയതി ചൊവ്വാഴ്‌ച അത്തം നാളിൽ വർണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ നടത്തുകയാണ്.
ടൗൺഹാൾ പരിസരത്തു നിന്നും പുലികളിയുടെയും വാദ്യമേളങ്ങളുടെയും നാടൻ കലാ രൂപങ്ങളുടെയും അകമ്പടിയോടെ വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര മുനിസിപ്പൽ മിനി സ്റ്റേഡിയത്തിൽ സമാപിക്കും. തുടർന്ന് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്യും.
ഉടുമ്പൻചോല എം.എൽ.എ എം.എം. മണി മുഖ്യ പ്രഭാഷണവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ഓണസന്ദേശം നൽകുകയും ചെയ്യും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ടോമി, വിവിധ സാമൂഹ്യ, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. തുടർന്നുള്ള ഒൻപത് ദിവസങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി പി.കെ. ജോഷി കുട്ടട, വർക്കിങ്ങ് പ്രസിഡൻ്റ് സിജോമോൻ ജോസ്, വൈസ് പ്രസിഡൻ്റ് ബൈജു വെമ്പേനി, എച്ച്.എം.റ്റി.എ ട്രഷറർ ലൂക്കാ ജോസഫ്,എന്നിവർ പങ്കെടുത്തു.