ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ബിൽഡിഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐൻറ്റി യു സി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികളും പെൻഷൻ കാരും ചേർന്നാണ് ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ചെറുതോണി ടൗണിൽ ചേർന്ന പ്രതിഷേധ ധർണ്ണ ഇടുക്കി ഡി.സി.സി. പ്രസിഡൻ്റ് സി.പി.മാത്യു ഉത്ഘാടനം ചെയ്തു.
ബിൽഡിംഗ് ആൻ്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എ.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജ്ജുനൻ, നേതാക്കളായ ജോണി ചീരാംകുന്നേൽ, തങ്കച്ചൻ കാരയ്ക്കാ വയലിൽ കെ. എം ജലാലുദീൻ, ജോബി തയ്യിൽ, പി.ഡി ജോസഫ്, റോയി കൊച്ചുപുര, സി.പി. സലീം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് സംസാരിച്ചു.