സഖാവിന് തുല്യൻ സഖാവ് മാത്രം ; രാഷ്ട്രീയ ഗുരുവായ വാഴൂർ സോമനെ കുറിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കേറ്റ് സുസ്മിത ജോൺ ഓർമ്മിക്കുമ്പോൾ

തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളിൽ ഉറച്ച നിലപാടുകൾ വച്ചുപുലർത്തിയ എന്റെ രാഷ്ട്രീയ ഗുരുവും മനുഷ്യസ്നേഹിയും ജാതി മത ചിന്തകൾ ലവലേശം ഇല്ലാത്ത ഉന്നത ഔചിത്യ ബോധമുള്ള രാഷ്ട്രീയ പ്രവർത്തകനാണ് ഞങ്ങളുടെ പ്രിയപ്പെട്ട വാഴൂർ സോമൻ അദ്ദേഹത്തോടൊപ്പം AITUC യുടെ സംസ്ഥാന നേതൃത്വത്തിലും ജില്ലാ പഞ്ചായത്തിലും പ്രവർത്തിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. തൊഴിലാളികളുടെ പോരാട്ടങ്ങളിൽ രാപകലില്ലാതെ പ്രവർത്തിക്കുവാൻ ഇന്നോളം കാണിച്ച ഇച്ഛാശക്തി..അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ പ്രവർത്തിക്കുവാൻ സഖാവിനു കഴിഞ്ഞു.... സഖാവേ... റെഡ് സല്യൂട്ട്...