എം ജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കട്ടപ്പന ഗവ. കോളേജില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ നേടി

ഇടുക്കി: എം ജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കട്ടപ്പന ഗവ. കോളേജില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ നേടി. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി തുടങ്ങി മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടി.
തെരഞ്ഞെടുപ്പിനുശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കട്ടപ്പന നഗരത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോർജ്, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ഫ്രെഡ്ഡി മാത്യു, സിപിഐ എം നേതാക്കളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ലിജോബി ബേബി, കെ എൻ വിനീഷ് കുമാർ, ഫൈസൽ ജാഫർ, നിയാസ് അബു, ജോബി എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.