മെഡിസെപ്പ് വഞ്ചനയ്ക്കെതിരെ പ്രതിഷേധ സായാഹ്ന ധർണ്ണ കെപിഎസ് ടി എയുടെ നേതൃത്വത്തിൽ നടത്തി

മെഡിസെപ്പ് വഞ്ചനയ്ക്കെതിരെ പ്രതിഷേധ സായാഹ്ന ധർണ്ണ കെപിഎസ് ടി എയുടെ നേതൃത്വത്തിൽ നടത്തി. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ ജില്ലാ ഓഫീസുകൾക്കും മുന്നിൽ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് കട്ടപ്പന വിദ്യാഭ്യാസ ജില്ല ഓഫീസിനു മുൻപിൻ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്. സർക്കാർ പങ്കാളിത്തത്തോടെ വിശ്വാസയോഗ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക,ഇൻഷുറൻസ് കമ്പിനിയും ആശുപത്രികളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, ജീവനക്കാർക്കും അധ്യാപകർക്കും ഓപ്ഷൻ സൗകര്യം ഉറപ്പാക്കുക, ഇൻഷുറൻസ് പരിധിയിലുള്ള ചികിത്സാ ചെലവ് പൂർണ്ണമായും ഉറപ്പാക്കുക, മികച്ച ആശുപത്രികളിൽ മെഡിസെപ്പ് സൗകര്യം ഉറപ്പാക്കുക, എല്ലാ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും മികച്ച സ്വകാര്യആശുപത്രികളിലും മെഡിസെപ്പ് സൗകര്യം ഉറപ്പാക്കുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സായാഹ്ന ധർണ്ണ സംഘടിപ്പിച്ചത്.
കെ പി എസ് ടി എ ജില്ലാ പ്രസിഡൻ്റ് ജോബിൻ കളത്തിക്കാട്ടിൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ് പ്രതിഷേധ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർമാരായ ജോസ് കെ സെബാസ്റ്റ്യൻ, ശിവകുമാർ റ്റി, സംസ്ഥാന ഉപസമിതി ചെയർമാൻ വിജയകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഗബ്രിയേൽ പി.എ , മനോജ് കുമാർ സി.കെ. ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ സതീഷ് വർക്കി അനീഷ് ആനന്ദ്, കട്ടപ്പന വിദ്യാഭ്യാസ ജില്ല സെക്രട്ടറി രാജേഷ് ചൊവ്വര , കട്ടപ്പന ഉപജില്ല പ്രസിഡൻ്റ് ബിൻസ് ദേവസ്യ, സെക്രട്ടറി റെജി ജോർജ് എന്നിവർ പ്രസംഗിച്ചു.