ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു
പോക്സോ കേസ് പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു .ബന്ധുവായ പെൺകുട്ടിയെ കഴിഞ്ഞ ഏതാനും മാസങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുവന്ന പ്രതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചു
വരുന്ന വിദ്യാർത്ഥിനിയെ ആണ് പീഡനത്തിന് ഇര ആയത്. ഏതാനും മാസങ്ങളായി പീഡനം നടന്നുവരികയായിരുന്നു. സ്കൂളിൽ വച്ച് നടന്ന കൗൺസിലിങ്ങിൽ പെൺകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ സ്കൂൾ അധികൃതർ ചൈൽഡ് ലൈനെ വിവരം അറിയിക്കുകയും പരാതിയിൽ കഞ്ഞിക്കുഴി സർക്കിൾ ഇൻസ്പെക്ടർ സാം ജോസിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. പ്രതിയെ ഇടുക്കി കോടതിയിൽ ഹാജരാക്കി.