എൽഡിഎഫ് സർക്കാർ മുൻപ് അനുവദിച്ചിരുന്ന വികസന ഫണ്ടുകൾ നഗരസഭ യുഡിഎഫ് ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് എൽ ഡി എഫ്.

Nov 10, 2026 - 17:59
 0
എൽഡിഎഫ് സർക്കാർ മുൻപ് അനുവദിച്ചിരുന്ന വികസന ഫണ്ടുകൾ നഗരസഭ  യുഡിഎഫ്  ഭരണസമിതി അട്ടിമറിക്കുന്നുവെന്ന്   എൽ ഡി എഫ്.
This is the title of the web page

കട്ടപ്പന നഗരസഭ 29 ആം വാർഡ് ഐടിഐ കുന്നിൽ വലിയ കണ്ടം 90 ആം നമ്പർ അംഗണവാടി നിർമാണത്തിന് 2023-24 ആം സാമ്പത്തിക വർഷത്തിൽ മുൻമന്ത്രി റോഷി അഗസ്റ്റിൻ 21 ലക്ഷം രൂപയും ഐ സി ഡി എസ് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ സ്ഥലവുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. എന്നാൽ അവ പരിഹരിക്കുന്നതിന് പകരം യുഡിഎഫ് ഭരണസമിതി ഫണ്ട് നഷ്ടപ്പെടുത്താൻ ശ്രമിക്കുകയാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ആശ്രമം പടി -ഐടിഐ കുന്ന് റോഡിന് 2024 -25 സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ ഫ്ലഡ് വർക്കിൽ ഉൾപ്പെടുത്തി റോഷി ആഗസ്റ്റിൻ അനുവദിച്ചിരുന്നു.ഇതിന്റെ ടെൻഡർ നടപടികളും പൂർത്തിയായി. എന്നാൽ ഈ നിർമ്മാണ പ്രവർത്തനം തുടങ്ങാൻ ഇനിയും സാധിച്ചിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 2023- 24 സാമ്പത്തിക വർഷത്തിൽ കട്ടപ്പന നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും നിർമിച്ച ഇടുക്കി കവല സ്നേഹതീരം കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടില്ല. പുതിയ ഭരണസമിതി അധികാരമേറ്റിട്ടും നാളിതുവരെയായി വൈദ്യുത കണക്ഷൻ ലഭ്യമാക്കാൻ തയ്യാറായിട്ടില്ല. ഐടിഐ കുന്ന് കുടിവെള്ള പദ്ധതിക്ക് 4 ലക്ഷം രൂപ അനുവദിച്ചെങ്കിലും പുതിയ ഭരണസമിതി നാളിതുവരെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.

Slide 1
Slide 2
Slide 1
Slide 2

 ഇത്തരത്തിൽ വിവിധ പദ്ധതികളാണ് 29 ആം വാർഡിൽ പാതിവഴിയിൽ മുടങ്ങിയിരിക്കുന്നത്. പല പദ്ധതികളും കാലതാമസം മൂലം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.വികസന കാര്യങ്ങളിൽ ഇടപെടാതിരിക്കുകയും മുൻ സർക്കാരിന്റെ വികസന പദ്ധതികൾ അട്ടിമറിക്കുകയും ചെയ്യുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും. വാർത്താസമ്മേളനത്തിൽ ഷാജി കൂത്തോടിയിൽ, ലിജോബി ബേബി, പി രാജീവ്, കെ കെ തങ്കച്ചൻ എന്നിവർ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow