കർഷക ഭാരതി അവാർഡ് കരസ്ഥമാക്കിയ കട്ടപ്പന സ്വദേശിയായ അനു ദേവസ്യക്ക് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റി ആദരവ് നൽകി

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മാധ്യമ രംഗത്തെ മികവിനെ പ്രോത്സാഹിക്കുന്നത്തിന് നൽകിവരുന്ന കർഷക ഭാരതി അവാർഡ് ഇത്തവണ ലഭിച്ചത് കട്ടപ്പന സ്വദേശിനിയായ അനു ദേവസ്യാക്കാണ്. കഴിഞ്ഞ ഒരു വർഷം കാർഷിക മേഖലയുമായി ബന്ധപ്പെട്ട അനു ദേവസ്യായുടെ പേരിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും വീഡിയോ സ്റ്റോറികളും അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്.
ലേഖനങ്ങളിലൂടെ അഗ്രോ ഇക്കോളജി സ്മാർട് ഫാമിംഗ് മണ്ണിൽ ജൈവ കാർബൺ നിലനിർത്തി കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത മുതലായ വിഷയങ്ങളും കാർഷിക മേഖലയിൽ വിജയം നേടിയ നിരവധി കർഷകരെ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുവതലമുറ കാർഷിക മേഖലയിൽ നിന്നും പിന്തിരിയുന്ന കാലത്ത് കാർഷിക മേഖലയിൽ വിജയം നേടിയ യുവകർഷകരുടെ വിജയകഥകൾ വായനക്കാരെ പരിചയപ്പെടുത്തുകയും ചെയ്തു.ഇതിനാണ് അവാർഡ് ലഭിച്ചതും.
അവാർഡ് നേടിയ അനു ദേവസ്യയായെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കട്ടപ്പനയിലെ അനുവിന്റെ വീട്ടിലെത്തിയാണ് ആദരവ് നൽകിയത്.കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമുട്ടിൽ മറ്റ് നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.