കെ.എസ്.ആർ. ടി.ഇ.എ, ഇടുക്കി ജില്ല സമ്മേളനം കട്ടപ്പനയിൽ നടന്നു

കട്ടപ്പന സംഗീതാ പിടിയിൽ കെ.ഐ.യൂനസ് നഗറിൽ വച്ചാണ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.സമ്മേളനത്തിന് മുന്നോടിയായി ജില്ലാ പ്രസി. കെ. ഐ.സലിം പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന യോഗത്തിൽ സലീന ബീവി രക്തസാക്ഷി പ്രമേയവും പി.ജി. അജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വിവിധ കമ്മിറ്റികളുടെ തിരഞ്ഞെടുത്തതിനു ശേഷം ഡോക്ടർ കെ. ദേവദാസ് വി.എസ്. അച്യുതാനന്ദൻ അനുസ്മരണം നടത്തി.സിഐടിയു ജില്ലാ സെക്രട്ടറി കെ. എസ്. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം ജി സുരേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ടി. കെ. ഷെഫീക്ക് കണക്കും ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ വി ആർ സജി, രക്ഷാധികാരി സി. ആർ.മുരളി, ട്രഷറർ എം. സി. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.