അഞ്ച് നിയമസഭാ സീറ്റിലും ജനങ്ങൾയു.ഡി.എഫിനെ വിജയിപ്പിക്കും ; പ്രൊഫ.എം.ജെ.ജേക്കബ്

Aug 21, 2025 - 11:53
 0
അഞ്ച് നിയമസഭാ സീറ്റിലും ജനങ്ങൾയു.ഡി.എഫിനെ വിജയിപ്പിക്കും ; പ്രൊഫ.എം.ജെ.ജേക്കബ്
This is the title of the web page

 കട്ടപ്പന : പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ കബളിക്കുന്ന സംസ്ഥാന സർക്കാരിന്റെ കർഷക - ജനവിരുദ്ധ നയങ്ങൾ മൂലം കഷ്ടപ്പെടുന്ന ഇടുക്കി ജില്ലയിലെ ജനങ്ങൾ അഞ്ച് നിയമസഭാ സീറ്റുകളിലും യു.ഡി.എഫിനെ വിജയപ്പിക്കുമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ലബ്ബക്കടയിൽ നടന്ന കേരളാ കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും കൂട്ടിച്ചേർത്തു. വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ നടന്നു വരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും 2026 മാർച്ച് 31 വരെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും മുൻ കാല പലിശ എഴുതി തള്ളാൻ ഇടുക്കി പാക്കേജിൽ നിന്ന് 2000 കോടി രൂപ മാറ്റിവയ്ക്കണമെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ കൂടിയായ എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.

വന്യമൃഗ ശല്യവും തെരുവ് നായ്ക്കളുടെ ശല്യവും പരിഹരിക്കുവാൻ സർക്കാരിനു കഴിയുന്നില്ല. ഭൂപ്രശ്നങ്ങൾ സംബന്ധിച്ച് നൽകിയ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചിട്ടില്ല. ചികിൽസാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കാനോ സർക്കാർ ശ്രദ്ധിക്കുന്നില്ല. ജില്ലയിലെ മന്ത്രിയും ഭരണകക്ഷി എം.എൽ. എമാരും ജില്ലയോട് സർക്കാർ കാണിക്കുന്ന അവഗണനകൾ കണ്ടില്ലായെന്ന് നടിച്ച് നിശബ്ദമായി നിൽക്കുകയാണ്.എം.ജെ.ജേക്കബ്  പറഞ്ഞു.... മണ്ഡലം പ്രസിഡണ്ട് സാവിയോ പള്ളി പറമ്പിൽ അധ്യക്ഷത വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സംസ്ഥാന ഉന്നതാധികാരസമിതിയംഗം നോബിൾ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉന്നതാധികാരസമിതിയംഗം അഡ്വ.തോമസ് പെരുമനആദ്യകാല പ്രവർത്തകരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി വി.എ. ഉലഹന്നൻ ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ്.ജി. മലയാറ്റ് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ ഗ്രാമ പഞ്ചായത്ത് മെമ്പറും വനിത കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സന്ധ്യാ ജയൻകേരളാ കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സിബി പുലിക്കുന്നേൽ ജില്ലാക്കമ്മറ്റിയംഗങ്ങളായ മാത്യു വർഗീസ് കക്കാട്ട്, കെ.ജെ. മാത്യൂ കൊട്ടാരത്തിൽ നിയോജകമണ്ഡലം എക്സിക്യൂട്ടീവ്കമ്മറ്റിയംഗങ്ങളായ ജോസഫ് മറ്റപ്പള്ളി , അഗസ്റ്റ്യൻ കട്ടപ്പന,

 കർഷകയൂണിയൻ മണ്ഡലം പ്രസിഡണ്ട് ജി ജോ വേമ്പേനിക്കൽ,സെക്രട്ടറി മനോജ്‌പൂവത്തോലിൽ, തോമസ് അരങ്ങത്ത്, ജോണി എട്ടിയിൽ , സിബിഐക്കരക്കുന്നേൽ, ലിജോ കരിവേലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 130 പേർ പങ്കെടുത്ത കൺവൻഷനിൽ വിവിധ നേതാക്കൾ 21 പേരെ ആദരിച്ചത് ശ്രദ്ധേയമായി.സാവിയോ പള്ളിപ്പറമ്പിൽ മണ്ഡലം പ്രസിഡണ്ട് 9846609257.സന്ധ്യാ ജയൻ മണ്ഡലം സെക്രട്ടറി 8921781725

What's Your Reaction?

like

dislike

love

funny

angry

sad

wow