കട്ടപ്പന പേഴും കവലയിലെ കൃഷിയിടത്തിൽ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ തടികളും കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും അയ്യപ്പൻകോവിൽ വനം വകുപ്പ് പിടികൂടി

കട്ടപ്പന പേഴുംകവലയിലെ കൃഷിയിടത്തുനിന്ന് മൂന്നുതേക്കും ഒരു ഇട്ടിയും ഒരു ഈയൽ വാകയുമാണ് മുറിച്ച് കടത്തിയത്. വിവരമറിഞ്ഞ് അയ്യപ്പൻകോവിൽ റെയിഞ്ച് ഓഫീസിൽനിന്നുള്ള അധികൃതർ തിങ്കളാഴ്ച പരിശോധന നടത്തി. കുളത്തിൽ ഒളിപ്പിച്ചിരുന്ന ഈട്ടി മരത്തിൻറെ 13 കഷണങ്ങൾ കണ്ടെത്തി ഉരുപ്പിടികളാക്കിയ തേക്ക് എന്നിവ പേഴും കവലയിലെ ഫർണിച്ചർ യൂണിറ്റിൽനിന്നും കണ്ടെത്തി.
ഒരു പിക്കപ്പ് വാനിലും ഒരു പെട്ടി ഓട്ടോറിക്ഷയിലാണ് കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഈ വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. സ്ഥലം ഉടമ മരങ്ങൾ വാങ്ങിയ ആൾ ഇരു വാഹനങ്ങൾ ഡ്രൈവർമാർ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഓട്ടോ ഉടമ കാഞ്ചിയാർ വനംവകുപ്പ് ഓഫീസിൽ എത്തിയത്.
തൻറെ അറിവില്ലാതെയാണ് ഈ വാഹനത്തിൽ ഡ്രൈവർ തടി കടത്തി വാഹനം വിട്ടുനിൽക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ വനപാലകർ വിസമ്മതിച്ചതോടെ കയ്യിൽ കരുതിയിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു ഉടൻ തന്നെ വനപാലകർ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി ഇദ്ദേഹം അപകടത്തിൽ തരണം ചെയ്തെന്ന് അധികൃതർ വ്യക്തമാക്കി.