കിഴക്കേ മാട്ടുക്കട്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ "ഊഞ്ഞാൽ 2025" എന്ന പേരിൽ സെപ്റ്റംബർ 4 ന് ഓണോത്സവം സംഘടിപ്പിക്കും

കിഴക്കേ മാട്ടുക്കട്ട ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഊഞ്ഞാൽ 2025 എന്ന പേരിൽ ഉത്രാടദിനമായ സെപ്റ്റംബർ 4 ന് ഓണോത്സവം സംഘടിപ്പിക്കുന്നു. വിലെ 9 ന് കിഴക്കേ മാട്ടുക്കട്ട കവലയിൽ നിന്നും ഓണനഗരിയിലേക്ക് വാദ്യമേളങ്ങളും,പുലികളിയും,മാവേലിമന്നൻമാരും,മലയാളിമങ്കമാരും അണിനിരക്കുന്ന വിളംബര ഘോഷയാത്ര റവ: ഫാ : തോമസ് പൊട്ടംപറമ്പിൽ ഫ്ളാഗ്ഓഫ് ചെയ്യും.
ആഘോഷ പരിപാടികളുടെ ഭാഗമായി അത്തപ്പൂക്കള മത്സരവും, മാവേലി മത്സരവും മലയാളിമങ്ക മത്സരവും ഉണ്ടായിരിക്കുന്നതാണ് .ഇത് കൂടാതെ ഓണത്തോടനുബന്ധിച്ചുള്ള വിവിധ കായിക മത്സരങ്ങളും ഓണക്കളികളും കലാപരിപാടികളും ഓണനഗരിയിൽ ഒരുക്കിയിരിക്കുന്നു .കിഴക്കൻ കേരളത്തിന്റെ തനിമ നിലനിൽക്കുന്ന കിഴക്കേമാട്ടുക്കട്ടയിൽ ഈ ഓണോത്സവത്തിനായും,ജനകീയ പങ്കാളി ത്തത്തോടെ തയ്യാറാക്കുന്ന ഓണസദ്യ ഉണ്ണുവാനായും ഗ്രാമവാസികൾ ആഹ്ലാദ പൂ ർവം കാത്തിരിക്കുകയാണെന്ന് രക്ഷാധികാരി റിട്ട. SI എം ബി വിജയനും,പ്രസിഡ ന്റ്റ് സന്തോഷ് ചിത്രകുന്നേലും അറിയിച്ചു.
കുട്ടികളുടെ കലാപരിപാടികളെ തുടർന്ന് വൈകുനേരം 6ന് ഹരിതീർത്ഥം മാട്ടുക്കട്ട അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും 7 ന് KAF കട്ടപ്പന അവതരിപ്പിക്കുന്ന മെഗാഹിറ്റ് മ്യൂസിക്കൽ നെറ്റും ഉണ്ടായിരി ക്കും. മാവേലി മത്സരം, അത്തപൂക്കള മത്സരം, മലയാളി മങ്ക മത്സരം എന്നീ ഇനങ്ങളി ൽ പങ്കെടുക്കുവാൻ താല്‌പര്യപ്പെടുന്നവർ ഓഗസ്‌ററ് 25 നു മുൻപായി പ്രോഗ്രാം കമ്മി റ്റിയെ നമ്പർ വാട്സ് ആപ് മുഖേന അറിയിക്കേണ്ടതാണ്.
ബന്ധപ്പെടേണ്ട 9447511340,9446136607. ആഘോഷ പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സംഘാടക സമിതിയിൽ ജനറൽ കൺവീനറായി ബിജു PP യെയും സെക്രട്ടറിയായി മഹേഷ് മാത്യു കുഴിക്കാട്ടിനെയും,ട്രഷറർ ആയി വിഷ്‌ണു ശിവനെയും പ്രോഗ്രാം കമ്മിറ്റി കൺവീനറായി ജയരാജ് കട്ടപ്പനയെയും തിരഞ്ഞെടുത്തു.