ഇടുക്കി ജില്ലാ റവന്യൂ അസംബ്ലി 21ന്

ഇടുക്കി ജില്ലയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന റവന്യൂ അസംബ്ലി നാളെ (21) ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഐ എല്‍ ഡി എമ്മില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ നടക്കും. പട്ടയ വിതരണവുമായി ബന്ധപ്പെട്ട പുരോഗതി, പട്ടയ അസംബ്ലി, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, റവന്യൂ ജില്ലാ ഡാഷ് ബോര്‍ഡ്, ഡിജിറ്റല്‍ റീ സര്‍വെ, വില്ലേജ് ജനകീയ സമിതി, നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണ ലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ജില്ലയിലെ മറ്റ് പ്രധാന റവന്യൂ വിഷയങ്ങൾ തുടങ്ങിയവ ചര്‍ച്ച ചെയ്യും.
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന റവന്യു അസംബ്ലിയില്‍ ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.ജില്ലാ കളക്ടര്‍ ഡോ. ദിനേശൻ ചെറുവാട്ട്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, സബ് കളക്ടര്‍മാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തുടങ്ങിയവരും പങ്കെടുക്കും.