ശില്പശാല ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബ് എഴുകും വയലിന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ ആറാം തീയതി ഈ ഓണം ശില്പശാലയ്ക്ക് ഒപ്പം 2k25 നടത്തപെടുന്നു

ഓണം ആഘോഷിക്കാൻ ഒരുങ്ങി എഴുകും വയൽ പള്ളിക്കവലയിലെ ശില്പശാല ലൈബ്രറി ആൻഡ് സ്പോർട്സ് ക്ലബ് എഴുകും വയലിന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ ആറാം തീയതി ഈ ഓണം ശില്പശാലയ്ക്ക് ഒപ്പം 2k25 നടത്തപെടുന്നു.
സെപ്റ്റംബർ 6 ശനിയാഴ്ച രാവിലെ 8. 30മുതൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങളെ കോർത്തിണക്കി പള്ളിക്കവല ഗ്രാമത്തെ ഉത്സവ തിമിർപ്പിൽ ആറാടുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഓണാഘോഷ കമ്മിറ്റി അറിയിച്ചു.
കുട്ടികൾക്കായി കസേരകളെയും,മിഠായി പെറുക്ക്, റൊട്ടി കടി,കുളം കര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ,നാരങ്ങാ സ്പൂൺ തുടങ്ങി നിരവധി മത്സരങ്ങളും മുതിർന്നവർക്കായി കലം തല്ലിപ്പൊട്ടിക്കൽ, ചാക്കിൽ ഓട്ടം, വാലുപറിക്കൽ, ബൈക്ക് സ്ലോറേസ് തുടങ്ങി നിരവധി മത്സരങ്ങളും വനിതകൾക്കായി പ്രത്യേകം മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
അഞ്ചാമത് അഖിലകേരള വടംവലി മത്സരവും, ഓണ പായസവും, നിരവധി സമ്മാനങ്ങളും പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.നിത്യസഹായ മാതാ ദേവാലയ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ലാബ് കോർട്ടിലാണ് വടംവലി മത്സരം.