മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപത്തിയൊന്നാം ജന്മദിനമായ ഓഗസ്റ് ഇരുപതിന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപത്തിയൊന്നാം ജന്മദിനമായ ഓഗസ്റ് ഇരുപതിന് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റി അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചു. ജന്മദിനതോടനുബന്ധിച്ചുള്ള പരിപാടികൾ കട്ടപ്പന സെന്റ്. ജോൺസ് ഹോസ്പിറ്റലിൽ വെച്ചാണ് നടന്നത് . ഛായചിത്രത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾ ആരംഭിച്ചത് . എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രവർത്തകർ ഐക്യദാർഢ്യ പ്രതിജ്ഞ എടുക്കുകയും ഹോസ്പിറ്റലിലേക്ക് രക്‌തദാനം നടത്തുകയും ചെയ്യുമെന്ന് ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെള്ളംമാക്കൽ അറിയിച്ചു.