ഏലപ്പാറ കരിന്തരുവി ആറാം മൈലിന് സമീപം കെഎസ്ആർടിസി ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. മരിച്ചത് കോഴിമല കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷ്

ഏലപ്പാറ ചപ്പാത്ത് ആറാം മൈലിൽ കെ എസ് ആർ ടി സി ക്ക് പിന്നിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. കോഴിമല - കോടാലിപ്പാറ കാട്ടുമറ്റത്തിൽ സന്തോഷ് ആണ് മരിച്ചത്. കട്ടപ്പനയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ് ആർ ടി സി ബസിന് പിറകിൽ കാർ ഇടിയ്ക്കുകയും നിയന്ത്രണം വിട്ട് റോഡിന് കുറുകെയുള്ള കൽകെട്ടിൽ ഇടിക്കുകയുമായിരുന്നു.കൽത്തൊട്ടി സ്വദേശികളായ 5 പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ. നാല് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റി.