കട്ടപ്പന നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് രാസവളം സബ്സീഡി നിരക്കിൽ വിതരണം ചെയ്തു

കട്ടപ്പന നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് രാസവളങ്ങൾ വിതരണം ചെയ്തത്.ആദ്യഘട്ടത്തിൽ വാർഡ് സഭകൾ വഴി തിരഞ്ഞെടുക്കപ്പെട്ട 30 ഓളം കർഷകർക്കാണ് വളം നൽകിയത്. സ്ഥലത്തിൻ്റെ വിസ്തീർണ്ണം അനുസരിച്ച് ഒരു കർഷകന് 100 കിലോ ഫാക്ടം ഫോസ് 100 കിലോ പൊട്ടാഷ് എന്നിവയാണ് വിതരണം ചെയ്തത്.
56 ലക്ഷം രൂപയാണ് ഇതിനായി നഗരസഭ വകയിരുത്തിയത് കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് അഡ്വ കെ ജെ ബെന്നി മുഖ്യ പ്രഭാഷണം നടത്തി.കൗൺസിലർ മാരായ ജോയി ആനിത്തോട്ടം സിജു ചാക്കോമൂട്ടിൽ കൃഷി ഓഫീസർ ആഗ്നസ് ജോസ്,ബാങ്ക് സെക്രട്ടറി റോബിൻസ് ജോർജ്,ജോസ് ആനക്കല്ലിൽ തുടങ്ങിയവർ പങ്കെടുത്തു.