കമ്യൂണിസ്റ്റ് നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായ പി കൃഷ്ണപിള്ളയുടെ 77-ാം അനുസ്മരണദിനം സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ആചരിച്ചു

കമ്യൂണിസ്റ്റ് നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമരസേനാനിയുമായ പി കൃഷ്ണപിള്ളയുടെ 77-ാം അനുസ്മരണദിനം സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി ആചരിച്ചു. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ തൊഴിലാളിവര്‍ഗ മുന്നേറ്റത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളര്‍ച്ചയിലും പി കൃഷ്ണപിള്ളയുടെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി വര്‍ഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം വലിയ പോരാട്ടം നടത്തി. പി കൃഷ്ണപിള്ളയുടെ ജീവിതം കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കുന്നതാണെന്നും സി വി വര്‍ഗീസ് പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം സി ബിജു, ടോമി ജോര്‍ജ്, കെ പി സുമോദ്, ലിജോബി ബേബി, കെ എന്‍ വിനീഷ്‌കുമാര്‍, ഫൈസല്‍ ജാഫര്‍, നിയാസ് അബു, പുളിയന്‍മല ലോക്കല്‍ സെക്രട്ടറി എന്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. നേതാക്കളും പ്രവര്‍ത്തകരും തൊഴിലാളികളും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.