ഇടുക്കി ജില്ലാ ക്ഷീര സംഗമം ഒക്ടോബർ മാസം 3, 4 തീയതികളിൽ ഇരട്ടയാറിൽ

ഇടുക്കി ജില്ലാ ക്ഷീര സംഗമത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരണ യോഗം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ നാങ്കുതൊട്ടി ക്ഷീര സഹകരണ സംഘത്തിൽ വച്ച് നടന്നു.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് സുനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ മുൻ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും നിലവിലെ ബ്ലോക്ക് മെമ്പറുമായ ജോസുകുട്ടി കണ്ണമുണ്ടെയിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കട്ടപ്പന ബ്ലോക്കിലെ നാങ്കുതൊട്ടി ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒക്ടോബർ 3,4 തീയതികളിൽ നടക്കുന്ന ക്ഷീരസംഗമ ത്തിൽ വിവിധ സെമിനാറുകൾ, ശില്പ്‌പശാലകൾ, മികച്ച ക്ഷീര കർഷകരെയും ക്ഷീരസംഘങ്ങളെയും ജീവനക്കാരെയും ആദരിക്കൽ,ഡയറി എക്‌സിബിഷൻ, കല കായിക മത്സരങ്ങൾ എന്നിവ നടത്തും.
പരിപാടിയുടെ നടത്തിപ്പിനായി വിവിധ സമിതികൾ രൂപീകരിച്ചു.ജില്ലാ ക്ഷീര വികസന വികസന ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വാ പദ്ധതി വിശദീകരിച്ചു പ്രഭാഷണം നടത്തി. ജോൺസൺ കെ കെ, പോൾ മാത്യു, അജേഷ് മോഹനൻ നായർ, ജോസ് തച്ചാപറമ്പിൽ, ജിഷ ഷാജി, സണ്ണി തെങ്ങുംമ്പള്ളി, ജോസുകുട്ടി അരിപ്പറമ്പിൽ, സോണി ചെള്ളാമഠം നാങ്ക് തൊട്ടി ആപ് കോസ് സെക്രട്ടി അനിൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നി ന്നുമുള്ള ക്ഷീരസംഘ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, മറ്റു ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.