ഇടുക്കി മെഡിക്കൽ കോളേജ് പരിസരം കാടുമൂടി ഇഴജന്തുക്കളുടെ താവളം ; രോഗികൾക്കും , പൊതുജനങ്ങൾക്കും വൻ അപകട ഭീഷണി ഉയർത്തുന്നു

നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെയും പ്രവർത്തിച്ചു വരുന്ന പഴയ ബ്ലോക്കിന്റെയും ഹോസ്റ്റലുകൾ, പ്രിൻസിപ്പൽ ഓഫീസ്,മറ്റ് അനുബന്ധ ഓഫീസുകളുടെയും പരിസരങ്ങളത്രയും കാടുപടലങ്ങൾ വളർന്നു നിൽക്കുകയാണ്. ഇതാകട്ടെ പലവിധ അപകടങ്ങൾക്കും കാരണമാണ്. വെള്ളാപ്പാറ ഫോറസ്റ്റ് ഡിവിഷനോട് ചേർന്ന് കിടക്കുന്ന ഇവിടെ വന്യജീവികളുടെയും ഇഴജന്തുക്കളുടെയും സാന്നിധ്യം ഏറെയാണ്.
പ്രതിദിനം ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് ജനങ്ങൾക്ക് ഇത് ഏറെ അപകടകരമാണ്. കിടപ്പ് രോഗികളുടെ കൂട്ടിരിപ്പുകാരൊക്കെ രാത്രികാലങ്ങളിൽ ഭക്ഷണത്തിനും മരുന്നിനും ഒക്കെയായി പുറത്തിറങ്ങുമ്പോൾ ഇഴജന്തുക്കളെ പതിവായി കാണുന്നതായി പറയുന്നു .തന്നെയുമല്ല പഴയ ബ്ലോക്കിൽ നിന്നും പുതിയ ബ്ലോക്കിലേക്ക് നടന്നു പോകുമ്പോഴും സമാന അവസ്ഥയാണ് ഉള്ളത്. ആശുപത്രിയുടെ പരിസരം ശുചിത്വം ഉള്ളതായി പരിപാലിക്കുന്നതിൽ അധികൃതർക്ക് വൻ വീഴ്ചയാണ് ഉണ്ടാകുന്നത്.