ഉപ്പുതറ മാട്ടുത്താവളം വട്ടപ്പാറമെട്ട് കുടിവെള്ള പദ്ധതിയുടെ പേരില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് പ്രസിഡന്റ് കെ ജെ ജെയിംസ്

ആദ്യഘട്ടത്തില്‍ ജലസേചന വകുപ്പിന്റെ ചെറുകിട കുടിവെള്ള പദ്ധതി അനുവദിക്കുമെന്ന ഉറപ്പിലാണ് പുളിക്കല്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. ഇതിനായി 96 ഗുണഭോക്താക്കളില്‍നിന്ന് 2750 രൂപ വീതം വാങ്ങി ആകെ 1.85 ലക്ഷം രൂപ സ്ഥലമുടമയ്ക്ക് നല്‍കി. ആറുമാസത്തിനുള്ളില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബാക്കി പണം നല്‍കുമെന്നായിരുന്നു കരാര്‍.
എന്നാല്‍, വാങ്ങി ഉദ്ദേശിച്ച സ്ഥലം ഉള്‍പ്പെടുന്ന വസ്തുവിന്റെ പട്ടയം ബാങ്കില്‍ പണയത്തിലായിരുന്നു. യഥാസമയം വസ്തു രജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ സ്ഥലമുടമ തയാറായില്ല. ഇതിനിടെ ജോയിന്റ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിച്ചെങ്കിലും ഫണ്ടില്ലാത്തതിനാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു.
പിന്നീട് കൂടുതല്‍ കുടുംബങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതിനായി 12 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിയുടെ രൂപരേഖ തയാറാക്കി നബാര്‍ഡിന് സമര്‍പ്പിച്ചിരിക്കുകയാണ്.ഇതിനിടെയാണ് ചിലര്‍ വാസ്തവ വിരുദ്ധമായ പ്രചാരണം നടത്തുന്നതെന്നും കെ ജെ ജെയിംസ്, സരിത പി എസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.