തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ സാംസ്കാരിക വകുപ്പിൻ്റെ സൗജന്യ കലാപരിശീലനം ആരംഭിച്ചു

കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരമുള്ള സൗജന്യ കലാപരിശീലനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആരംഭിച്ചു.പ്രായഭേദമെന്യേ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ സൗജന്യമായി കല പരിശീലിക്കാനുള്ള അവസരമാണ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാർഗംകളി,മോഹിനിയാട്ടം,കൂടിയാട്ടം,കർണാട്ടിക് മ്യൂസിക്,മുടിയേറ്റ് എന്നിവയാണ് സൗജന്യമായി അഭ്യസിപ്പിക്കുന്നത്.പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മണക്കാട് ഗ്രാമപഞ്ചായത്ത് സംസ്കാരിക നിലയത്തിൽ നടന്നു.മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് ജേക്കബ് അധ്യക്ഷത വഹിച്ചു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനി സാബു ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ പദ്ധതി വിശദീകരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ട്രീസ ജോസ് കാവാലത്ത്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ജയൻ,ജിജോ ജോർജ്,തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എൻ ബിന്ദു, ജോയിൻ്റ് ബി.ഡി.ഒ ഇ.സിയാദ്, മണക്കാട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.മധു, ടിസ്സി ജോബ്, റോഷ്നി ബാബുരാജ്,ഓമന ബാബു, വി ബി ദിലീപ് കുമാർ, ലിൻസി ജോൺ, വജ്ര ജൂബിലി ഫെലോഷിപ്പ് ക്ലസ്റ്റർ കൺവീനർ ചന്ദന മോഹൻ തുടങ്ങിയർ സംസാരിച്ചു.
പരിപാടികൾക്ക് ഫെല്ലോഷിപ്പ് ആർട്ടിസ്റ്റുകളായ ബിജു കല്ലറക്കൽ,അനന്തു എബി ,അനന്ദു സാബു, പി.വി കൃഷ്ണപ്രിയ, പ്രവിത പ്രഹ്ലാദൻ,അനില ചിന്നപ്പൻ,ഉമേഷ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ സൗജന്യ കലാപരിശീലനം ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 31ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ലസ്റ്റർ കൺവീനർ ചന്ദന മോഹൻ അറിയിച്ചു. ഫോൺ:6238268457