ഗവ. ട്രൈബൽ എൽ.പി.സ്കൂൾ കാഞ്ചിയാറിൽ സ്കൂൾ അടുക്കളത്തോട്ടം നിർമ്മാണ ഉദ്ഘാടനം നടന്നു

Aug 18, 2025 - 16:30
Aug 18, 2025 - 16:36
 0
ഗവ. ട്രൈബൽ എൽ.പി.സ്കൂൾ കാഞ്ചിയാറിൽ സ്കൂൾ അടുക്കളത്തോട്ടം നിർമ്മാണ ഉദ്ഘാടനം നടന്നു
This is the title of the web page

ഒരു തൈ നടാം എൻ്റെ സ്കൂളിന് വേണ്ടി - പദ്ധതി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ രമാ മനോഹരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അടുക്കളത്തോട്ടം ശ്രീ. മനോജ് അഗസ്റ്റിൻ (കൃഷി ഓഫീസർ, കൃഷിഭവൻ, കാഞ്ചിയാർ) പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു.. . ചിങ്ങം ഒന്ന്, കർഷക ദിനാചരണത്തിൻ്റെ ഭാഗമായി ഗവ. ട്രൈബൽ എൽ.പി.സ്കൂൾ കാഞ്ചിയാറിൽ സ്കൂൾ അടുക്കളത്തോട്ടം നിർമാണ ഉദ്ഘാടനം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂളിന് പരിമിതമായ സ്ഥലം മാത്രമേയുള്ളൂ എന്നതിനാൽ തുടങ്ങിയ പദ്ധതിയാണ് - ഒരു തൈ നടാം എൻ്റെ സ്കൂളിനു വേണ്ടി, എന്നത്. എല്ലാ കുട്ടികൾക്കും ഒരു പച്ചക്കറിതൈ വീട്ടിലേയ്ക്ക് കൊടുത്തുവിട്ടു.അത് നട്ടുവളർത്തി പരിപാലിച്ച് ആ ചെടിയിലുണ്ടാവുന്ന ഫലം സ്കൂളിന് തരുന്ന രീതിയാണ് തുടരുക.

ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുന്ന ആൾക്ക് സ്കൂൾ HM ന്റെയും കൃഷിഭവൻ്റെയും പ്രത്യേക സമ്മാനം ഉണ്ടായിരിക്കും. ഈ പരിപാടിയിൽ പിടിഎ പ്രസിഡൻറ്  അജിത് മോഹനൻ, എംപിറ്റി എ പ്രസിഡൻറ്  സോളി പ്രവീൺ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്  ഗിരിജകുമാരി സ്വാഗതവും സീനിയർ അസ്സി. ജിയോ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow