സി എസ് ഡി എസ് ഇടുക്കി താലൂക്ക് നേതൃത്വ യോഗം കട്ടപ്പനയിൽ ചേർന്നു

സി എസ് ഡി എസ് ഇടുക്കി താലൂക്ക് നേതൃത്വ യോഗം കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ ചേർന്നു. സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം മോബിൻ ജോണി അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 28ന് മഹാത്മ അയ്യങ്കാളി ജന്മദിനം കട്ടപ്പനയിൽ വിവിധ കലാപരിപാടികളോടുകൂടി നടത്തുവാൻ തീരുമാനിച്ചു.
താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് ബിജു പൂവത്താനീ സെക്രട്ടറി മധു പാലത്തിങ്കൽ ട്രഷറർ സന്തോഷ് കളരിക്കൽ വൈസ് പ്രസിഡന്റ് ശ്രീലാൽ ബാബു, ജോയിൻ സെക്രട്ടറി തങ്കപ്പൻ പി കെ ഉൾപ്പെടെ 13 അംഗങ്ങൾ അടങ്ങിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.