ഫിലമെൻ്റ് കലാസാഹിത്യ വേദിയുടെ ജില്ലാ കൺവെൻഷനും ഓണാഘോഷവും, ശബളം കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഈ മാസം 30-ന്

Aug 18, 2025 - 17:42
 0
ഫിലമെൻ്റ് കലാസാഹിത്യ  വേദിയുടെ
ജില്ലാ കൺവെൻഷനും
ഓണാഘോഷവും, 
ശബളം കവിതാ സമാഹാരത്തിന്റെ പ്രകാശനവും ഈ മാസം 30-ന്
This is the title of the web page

കലാസാഹിത്യ രംഗത്തെ പ്രവർത്തകരുടെ കൂട്ടായ്മയായ ഫിലമെന്റ് കലാസാഹിത്യ വേദിയുടെ ജില്ലാ കൺവെൻഷനും ഓണാഘോഷ പരിപാടികളും ,ജില്ലയിൽ നിന്നുള്ള 101 പ്രമുഖ കവികളുടെ കവിതകൾ ഉൾപ്പെടുത്തിയ ശബളം കവിതാ സമാഹാരത്തിൻ്റെ പ്രകാശന കർമ്മവുമാണ് നടക്കുന്നത്.ഈ മാസം 30ന് രാവിലെ 9.30 മുതൽ കാഞ്ചിയാർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന പരിപാടി വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മലയാളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകൻ ഉന്മേഷ് ശിവരാമൻ കവിതാ സമാഹാരം പ്രകാശനം ചെയ്യുമെന്നും സംഘാടകർ പറഞ്ഞു.രാവിലെ 9.30 നോടു കൂടി രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.ചടങ്ങിൽ ഫിലമെൻ്റ് കലാസാഹിത്യവേദി ജില്ലാ പ്രസിഡൻ്റ് ജോമാകുഞ്ഞൂഞ്ഞി അധ്യക്ഷതവഹിക്കും. ഫിലമെൻ്റ് സംസ്ഥാന പ്രസിഡണ്ട് എൻ.ജി മോഹൻ മുഖ്യ പ്രഭാക്ഷണം നടത്തും.

ആശംസകൾ അറിയിച്ച്കേരള സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ,  കാഞ്ചിയാർ രാജൻ,ശബളം ചീഫ് എഡിറ്റർ മിനി മോഹനൻ,സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സുവർണ്ണകുമാരി ആലപ്പുഴ,ധന്വന്തരൻ വൈദ്യർ,എൻ വി രാജു നിവർത്തിൽ,ബിജു വൈശ്യംപറമ്പൻ,അഗസ്റ്റിൻ മാത്യു കണ്ടത്തിൽ,രവീന്ദ്രൻ നായർ എം.വി ,പ്രിയാ വിജീഷ്,ജോർജ് ഐപ്പൻ പറമ്പൻ, അഭിലാഷ് എ എസ്,കെ ബി രാജേഷ്,സുലോചന രാജൻ,എം.ഡിമോഹനൻ,തുടങ്ങിയവരും പങ്കെടുക്കും.ചടങ്ങിൽ കവികളെ പരിചയപ്പെടുത്തലും,ആദരിക്കൽ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow