എസ്.എൻ.ഡി പി യോഗം 4998 കട്ടപ്പന പുളിയൻമല ശാഖയിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി

എസ്.എൻ.ഡി പി യോഗം 4998 കട്ടപ്പന പുളിയൻമല ശാഖയിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി. ചിങ്ങം 1 മുതൽ കന്നി 5 വരെ 35 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുന്നത്. ശിവഗിരി മഹാസമാധിയിൽ നിന്നുള്ള ദിവ്യ ജ്യോതി കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭത്തിൽ എത്തിച്ചതിന് ശേഷം ചിങ്ങം 1 ന് വൈകുന്നേരം ഗുരുമന്ദിരാംഗണത്തിൽ എത്തിച്ചു.
ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനകളുടേയും, നേതൃത്വത്തിൽ വൈദികൻ ഷാജൻ ശാന്തികൾ ദിവ്യജ്യോതി ഏറ്റുവാങ്ങി ഗുരുമന്ദിരത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് നടന്ന ഗുരുദേവ ഭാഗവത പരായണ ആചരണവും, ദിവ്യജ്യോതി പ്രയാണവും മലനാട് എസ്.എൻ.ഡി പി യൂണിയൻ വൈസ് പ്രസിഡൻ്റ് വിധു എ സോമൻഉദ്ഘാടനം ചെയ്തു.
ശാഖായോഗം പ്രസിഡൻ് പ്രവീൺ വട്ടമല സെക്രട്ടറി ജയൻ എം.ആർ , വൈസ് പ്രസിഡൻ്റ് മോഹനൻ പാറക്കൽ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ ഭാസ്കരൻ,തുടങ്ങിയവർ സംസാരിച്ചു. ദിവ്യജ്യേതി പ്രയാണം ആഗസ്ത് 24, 31 തീയതികളിൽ ശാഖായോഗത്തിലെ 5 കുടുംബയോഗ പരിധികളിൽ പര്യടനം നടത്തും. ദിവ്യജ്യോതി പ്രയാണ സമർപ്പണവും, ഭവനങ്ങളിൽ നടന്നു വരുന്ന ഗുരു ഭാഗവതപാരായണ സമർപ്പണവും കന്നി 5 സമാധിനാളിൽ സമർപ്പിക്കും.