കട്ടപ്പന 2794-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണ സമാപനം നടന്നു

കർക്കിടകം ഒന്നിന് ആരംഭിച്ച് കരയോഗത്തിലേ കുടുംബങ്ങളിലൂടെ പ്രാർത്ഥനകൾ നടത്തി 32ന് അവസാനിക്കുന്ന വിധമാണ് രാമായണ പാരായണം നടത്തിയത്.കഴിഞ്ഞ 32 ദിവസമായി കരയോഗത്തിലേ എല്ലാ വീട്ടുകളിലും രാമായണ മാസ ആചരണം നടന്നു വന്നിരുന്നു.
പാറക്കടവ് കരയോഗം ഹാളിൽ നടന്ന രാമായണ പാരായണ സമാപന ചടങ്ങ് കരയോഗം പ്രസിഡണ്ട് കെ വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കരയോഗ സെക്രട്ടറി ശശികുമാർ മുല്ലക്കൽ വനിതാ സമാജം സെക്രട്ടറി ഉഷ ബാലൻ, സെക്രട്ടറി സിന്ധു ഗിരീശൻ തുടങ്ങിയവർ രാമായണ സന്ദേശം നൽകി കരയോഗകുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.