കട്ടപ്പന ഗവ. കോളജിൽ വിജ്ഞാന കേരളം കാമ്പയിൻ നടന്നു

സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് പുതിയൊരു തൊഴില്‍ വിപ്ലവത്തിന് തുടക്കമിടുകയാണ് 'വിജ്ഞാന കേരളം' എന്ന ബൃഹത്തായ തൊഴില്‍ പദ്ധതി. പ്രതിവര്‍ഷം അഞ്ച് ലക്ഷം തൊഴില്‍ അവസരങ്ങളും രണ്ടുലക്ഷം തൊഴില്‍ പരിശീലനങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഈ മഹത്തായ പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ശൃംഖലകളില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കട്ടപ്പന ഗവ കോളേജിൽ നടന്ന പരിപാടിയിൽ വിജ്ഞാന കേരളം അഡ്വൈസർ ഡോ.റ്റി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.തൊഴിൽ അന്വേഷകർക്ക് മതിയായ പരിശീലനം നൽകുക, അതുപോലെ തൊഴിൽ മേളകൾ സംഘടിപ്പിച്ച് തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുക.പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, യുവാക്കൾക്ക് അവരുടെ കരിയറിൽ ഉയർച്ച നേടാൻ സഹായിക്കുക.
പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ തൊഴിൽ മേളകളും പരിശീലന കോഴ്‌സുകളും സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകളും ജോബ് സ്റ്റേഷനുകളും ആരംഭിക്കും.വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ കണ്ണൻ വി അധ്യക്ഷനായിരുന്നു.എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായ പ്രഫസർ ഡോ.സിനോ ജോസ്, പ്രഫസർ ഡോ. എ.എസ്. സുമേഷ് എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് വിജ്ഞാന കേരളം കാമ്പയിനിൽ പങ്കെടുത്തത്.