കാഞ്ചിയാർ മേഖലയിൽ നിരവധി വീടുകളിൽ കവർച്ചാ ശ്രമം.ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല മോഷ്ടാവ് കവർന്നു.കാഞ്ചിയാർ - വെങ്ങലൂർകട മേഖലകളിലായി ആറോളം വീടുകളിലാണ് മോഷ്ടാവ് എത്തിയത്.

Aug 3, 2023 - 18:17
 0
കാഞ്ചിയാർ മേഖലയിൽ നിരവധി വീടുകളിൽ കവർച്ചാ ശ്രമം.ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല മോഷ്ടാവ് കവർന്നു.കാഞ്ചിയാർ - വെങ്ങലൂർകട മേഖലകളിലായി ആറോളം വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
This is the title of the web page

കാഞ്ചിയാർ മേഖലയിൽ നിരവധി വീടുകളിൽ കവർച്ചാ ശ്രമം.ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല മോഷ്ടാവ് കവർന്നു.കാഞ്ചിയാർ - വെങ്ങലൂർകട മേഖലകളിലായി ആറോളം വീടുകളിലാണ് മോഷ്ടാവ് എത്തിയത്. പുലർച്ചെയാണ് വെങ്ങാലൂർക്കടയിൽ ഒന്നിലധികം വീടുകളിൽ മോഷ്ടാവ് എത്തിയത്.ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലയും മോഷ്ടാവ് അപഹരിച്ചു.എന്നാൽ ഇവർ പൊലീസിൽ പരാതി നൽകാത്തതിനാൽ കേസെടുക്കാനായില്ല. പുതുപ്പറമ്പിൽ ജോൺ ഗോഡ്ഗിൻ ,വടക്കു മുറിയിൽ ജോബി,വടക്കുമുറിയിൽ ജോമോൻ ,വലേൽ ജോസ് തുടങ്ങിയവരുടേതുൾപ്പടെ ആറോളം വീടുകളിലാണ് മോഷണ ശ്രമം ഉണ്ടായത്.മൂന്നു വീടുകളുടെ വാതിലുകൾ  കുത്തി തുറന്ന് അകത്ത് കടന്നെങ്കിലും ഒന്നും കവർന്നിട്ടില്ല.ജോസിന്റെ ഉടമസ്ഥതയിൽ ആൾ താമസമില്ലാതെ കിടക്കുന്ന വീടിന്റെ വാതിൽ കുത്തി തുറന്ന് അകത്ത് കയറി മേശയും മോഷ്ടാവ് കുത്തി തുറന്ന് പരിശോധിച്ചു. ഇവിടെ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ റോൾഡ് ഗോൾഡ് മാലയും കള്ളന്റേത് എന്ന് കരുതുന്ന തോർത്തും കണ്ടെത്തി.ജോബിയുടെ വീടിന്റെ അടുക്കള വാതിൽ തകർത്താണ് കള്ളൻ അകത്ത് കയറിയത്. വീട്ടുകാർ പുലർച്ചെ എഴുന്നേറ്റ ശേഷമാണ് മോഷണ ശ്രമം അറിഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജോബിയുടെ സഹോദരനായ ജോമോന്റെ വീട്ടിലും കള്ളൻ എത്തി പിൻവാതിൽ തകർക്കാൻ ശ്രമിച്ചു.ശബ്ദം കേട്ട് ഉണർന്ന തോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പുതുപ്പറമ്പിൽ ജോൺ ഗോഡ്ഗിന്റെ വീടിന്റെ പിൻവാതിൽ വാക്കത്തി ഉപയോഗിച്ചാണ് തകർക്കാൻ ശ്രമിച്ചത്. എന്നാൽ പരാജയപ്പെട്ടതോടെ മോഷ്ടാവ് വാക്കത്തി ഇവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു.നാട്ടുകാർ അറിയിച്ചതനുസരിച്ച് രാത്രിയിൽ തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow