കട്ടപ്പന ഗവ:കോളജ് അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കും, എഞ്ചിനിയറിംഗ് കോളജില്‍ ഹോസ്റ്റല്‍ സമുച്ചയം. ഇടുക്കിയില്‍ ലോ കോളജ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് നിര്‍ദേശം

Aug 14, 2025 - 18:10
 0
കട്ടപ്പന ഗവ:കോളജ് അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കും, 
എഞ്ചിനിയറിംഗ് കോളജില്‍ ഹോസ്റ്റല്‍ സമുച്ചയം. ഇടുക്കിയില്‍ ലോ കോളജ് ആരംഭിക്കാനുള്ള നടപടികള്‍ക്ക് നിര്‍ദേശം
This is the title of the web page

 സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്ന കട്ടപ്പന ഗവണ്‍മെന്റ് കോളജില്‍ പുതിയ അക്കൗദമിക് ബ്ലോക്ക് നിർമാണം പൂർത്തിയാക്കുന്നത് അടക്കമുള്ള പദ്ധതിക്കൾക്ക് തീരുമാനം ആയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതടക്കമുള്ള പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ഗവണ്‍മെന്റ് കോളജില്‍ അക്കാഡമിക് ബ്ലോക്ക് പൂർത്തിയാക്കുന്നതിന് പുറമേ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും ഗസ്റ്റ് ഹൗസും നിര്‍മിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.26 കോടി രൂപ ചെലവഴിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനിച്ചു. 2027 ല്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നതോട് അനുബന്ധിച്ച് കോളജിന്റെ സൗന്ദര്യവല്‍ക്കരണം അടക്കമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ മന്ത്രി ആര്‍. ബിന്ദു നിര്‍ദേശിച്ചു. 

കോളജിന് നാക് അക്രഡിറ്റേഷന്‍ ലഭ്യമാകുന്നതിന് ഈ പ്രവര്‍ത്തികള്‍ അനിവാര്യമാണ്. കോളജ് വികസനത്തിന്റെ ഭാഗമായി പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും ലൈബ്രറി അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 

രജത ജൂബിലി ആഘോഷിക്കാനൊരുങ്ങഉന്ന ഇടുക്കി എഞ്ചിനിയറിങ് കോളജില്‍ പുതിയ ഹോസ്റ്റല്‍ സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനായി 29.67 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്. എഞ്ചിനിയറിംഗ് കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. കോളജിൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന നിർമിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്സിന് പുറമെ പുതിയ കോഴ്സുകൾ കൂടി അനുവദിക്കണം എന്നും മന്ത്രി റോഷി ആവശ്യപ്പെട്ടു. 

പൈനാവ് ഐഎച്ച്ആര്‍ഡി പോളിടെക്‌നികില്‍ ഇടുക്കിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ആര്‍. ബിന്ദു ഉറപ്പു നല്‍കി. ബജറ്റില്‍ പ്രഖ്യാപിച്ച കട്ടപ്പന ഐഎച്ച്ആര്‍ഡി ലോ കോളജ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ക്ക് യോഗം നിര്‍ദേശം നല്‍കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.  

മന്ത്രിമാര്‍ക്കു പുറമേ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ജയപ്രകാശ്, ഡയറക്ടര്‍ ഓഫ് കോളജിയറ്റ് എഡ്യുക്കേഷന്‍ സുധീര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അരുണ്‍ കുമാര്‍ , ഇടുക്കി എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ശശിധരൻ, കട്ടപ്പന ഗവൺമെന്റ് കോളജ് പ്രിൻസിപ്പൽ ഡോ. ബി. കണ്ണൻ, പൈനാവ് ഐ എച്ച് ആര് ഡി പ്രിസിപ്പൽ സി. കെ. സുബി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow