സ്വപ്ന സാഫല്യം സ്വർണ്ണ സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ച് രാജകുമാരി സർവീസ് സഹകരണ ബാങ്ക്

രാജകുമാരിയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കി കഴിഞ്ഞ 59 വർഷക്കാലമായി രാജകുമാരി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന രാജകുമാരി സർവീസ് സഹകരണ ബാങ്ക് പുതിയ സ്വർണ്ണ സമ്പാദ്യ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കാർഷിക ജനതയുടെ സംസ്‌കാരത്തിനൊപ്പം പുതിയ ഒരു സമ്പാദ്യ ശീലത്തിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സ്വപ്ന സാഫല്യം എന്ന് പേര് നൽകിയിരിക്കുന്ന സ്വർണ്ണ സമ്പാദ്യ പദ്ധതിയിൽ സ്വർണ്ണം വാങ്ങുവാൻ 40 ലക്ഷം രൂപ വരെ വായ്പ്പ,കുറഞ്ഞ പലിശ നിരക്ക്,36 മാസം വരെ നീളുന്ന തിരിച്ചടവ് കാലയളവ്,ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ആണ് ഈ പദ്ധതിയിലൂടെ ബാങ്ക് നടപ്പിലാക്കുന്നത്. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു പദ്ധതിയുടെ ഉത്‌ഘാടനം നിർവ്വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് വി വി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് എ ജെ ജോർജ്കുട്ടി,വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ സെക്രട്ടറി റോയി വർഗീസ്,ബാങ്ക് ഭരണസമിതി അംഗങ്ങൾ,മുൻ ഭരണസമിതി അംഗങ്ങൾ,ബാങ്ക് സെക്രട്ടറി അമ്പിളി ജോർജ്,ജീവനക്കാർ,സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.