പ്രയാണം യാത്രയ്ക്ക് സ്വീകരണം നൽകി മാട്ടുക്കട്ട ഗ്രേസ് ഗാർഡൻ പബ്ലിക് സ്കൂൾ

പ്രയാണം സ്വാതന്ത്ര സന്ദേശയാത്രയ്ക്ക് ആവേശകരമായ സ്വീകരണം നൽകി മാട്ടുകട്ട ഗ്രേസ് ഗാർഡൻ പബ്ലിക് സ്കൂൾ. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡണ്ട് ജയമോള്‍ ജോൺസൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ അനിൽ സി മാത്യു അധ്യക്ഷനായി.എഴുത്തുകാരനും പരിശീലകനുമായ പ്രയാണം ജാഥ ക്യാപ്റ്റൻ സി എസ് റെജികുമാർ സ്വാതന്ത്ര സന്ദേശം നൽകി.
ഓഗസ്റ്റ് അഞ്ചിന് അടിമാലിയിൽ നിന്നും ആരംഭിച്ച പ്രയാണം സ്വാതന്ത്ര്യസമര സന്ദേശയാത്ര വിവിധ സ്കൂളുകളിൽ സ്വാതന്ത്ര്യസമര കഥകൾ കുട്ടികൾക്ക് പകർന്നു നൽകിയാണ് യാത്ര തുടർന്നത്. വൈകിട്ട് ബൈസൺ വാലി വനദീപം വായനശാലയിൽ നടന്ന സ്വാതന്ത്ര ദിന പരിപാടിയോടെ സ്വാതന്ത്ര സന്ദേശയാത്ര സമാപിച്ചു.
തുടർച്ചയായി 14 വർഷമായി പ്രയാണം യാത്ര കേരളത്തിലെ വിവിധ സ്കൂളുകളിൽ സ്വാതന്ത്ര്യ സമര ചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകി വരുന്നു. എഴുത്തുകാരനും നടനുമായ സത്യൻ കോനാട്ട് ,മുതിർന്ന മാധ്യമപ്രവർത്തകനും കവിയുമായ ആൻറണി മുനിയറ ,മുരിക്കാശ്ശേരി സബ് ഇൻസ്പെക്ടർ കെ ഡി മണിയൻ, എന്നിവർ പ്രയാണ യാത്രയെ അനുഗമിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ ജെ തോമസ്, അലീന അന്ന ബോസ് ദീപ സോമൻ ,എന്നിവർ പ്രസംഗിച്ചു.കൗമാര മനസ്സിലേക്ക് ദേശസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ജീവൻ തുടിക്കുന്ന കഥകൾ എത്തിക്കുക എന്നതാണ് പ്രയാണം സ്വാതന്ത്ര്യ സന്ദേശയാത്രയുടെ ലക്ഷ്യം. രാവിലെ സ്കൂളിലെത്തിയ പ്രയാണം യാത്രയെ സ്കൂൾ പ്രിൻസിപ്പൾ കെ.ജെ തോമസ് സ്വീകരിച്ചു.
ശുഭ്ര വസ്ത്രധാരികളായ ദേശീയ പതാക ഏന്തിയ കുരുന്നുകൾ , ഭാരതാംബയുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും വേഷങ്ങളിലെത്തിയ കുട്ടികളുടെ അകമ്പടിയോടെ യാത്ര സമ്മേളന നഗരിയിലേക്ക് എത്തി ശേഷം കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരവും നടന്നു.