ഉടുമ്പഞ്ചോലയിൽ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞു അപകടം
ഉടുമ്പഞ്ചോല വട്ടക്കണ്ണിപാറയിലാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ള ബസിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 19 പേരുണ്ടായിരുന്നു. കൊടും വളവും കുത്തനെയുള്ള ഇറക്കവും ഉള്ള ഭാഗത്ത് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരുക്കേറ്റവരെ രാജാക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പ്രഥമിക വിവരം.



