കട്ടപ്പന വാഴവര സമൃദ്ധി എസ് എച്ച് ജി യുടെയും ഗവൺമെൻറ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനാഘോഷത്തിന് വാഴവരയിൽ കൂട്ടയോട്ടം സംഘടിപ്പിക്കും

ലഹരിയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് കൂട്ടയോട്ടം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ വാഴവര സമൃദ്ധി എസ് എച്ച് ജി യുടെയും ഗവൺമെൻറ് ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ആശ്രമം പടിമുതൽ ഗവൺമെൻറ് ഹൈസ്കൂൾ വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ഗവൺമെൻറ് ഹൈസ്കൂളിൽ നടക്കുന്ന പൊതുയോഗത്തിൽ സമൃദ്ധി എസ് എച്ച് ജി പ്രസിഡണ്ട് പ്രദീപ് ശ്രീധരൻ അധ്യക്ഷനായിരിക്കും. സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യും.
സ്കൂൾ പ്രധാന അധ്യാപകൻ പി വി സുമേഷ് സ്വാതന്ത്ര്യദിന സന്ദേശം നൽകും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി മുഖ്യപ്രഭാഷണം നടത്തും. കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ അതുൽ ലോലൻ ലഹരി വിരുദ്ധ സന്ദേശം നൽകും. തുടർന്ന് രാജ്യസേവനത്തിൽ നിന്നും വിരമിച്ച പട്ടാളക്കാരെ ആദരിക്കും.
കട്ടപ്പന നഗരസഭ കൗൺസിലർമാരായ ബെന്നി കുര്യൻ, ജെസ്സി ബെന്നി, ബിനു കേശവൻ, പ്രശാന്ത് രാജു,സീനിയർ അസിസ്റ്റൻറ് ബിന്ദു, ജസ്റ്റിന ഷാജി,അഗസ്റ്റിൻ ഷാജി എബ്രഹാം, സിബി ജോസഫ്, സജീവ് എംപി തുടങ്ങിയവർ സംസാരിക്കും.വാർത്താ സമ്മേളനത്തിൽ പ്രദീപ് ശ്രീധരൻ, ബെന്നി കുര്യൻ, പി വി സുമേഷ്, എംപി സജീവ്, ബിജു ഫ്രാൻസിസ്, ടോമി ജോൺ എന്നിവർ പങ്കെടുത്തു.