കട്ടപ്പനയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ സംഘർഷം ;ഒരാൾക്ക് കുത്തേറ്റു
കട്ടപ്പന അശോക ജംഗ്ഷനിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ സംഘർഷം. സംഘർഷത്തിൽ ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും കുത്തുകയും ചെയ്തു. കട്ടപ്പന കല്ലുകുന്ന് സ്വദേശി കുഞ്ചുവീട്ടിൽ സുനിൽകുമാറിനാണ് പരിക്കേറ്റത്.ഇയാൾക്ക് തലയ്ക്കും കൈക്കും പരിക്കേറ്റു.കുപ്പി ഉപയോഗിച്ചായിരുന്നു ആക്രമണം. സോജി എന്നയാളാണ് അക്രമം നടത്തിയത്.



