കാട് മൂടി കിടന്നിരുന്ന കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം

Nov 5, 2026 - 18:16
 0
കാട് മൂടി കിടന്നിരുന്ന കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്‍ പരിസരം  ശുചീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം
This is the title of the web page

കാട് മൂടി കിടന്നിരുന്ന കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്‍ പരിസരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. എ.ഇ, ഡി.ഇ ഓഫീസുകള്‍, എക്‌സൈസ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് കട്ടപ്പന ഐ.ടി.ഐ ജംഗ്ഷന് സമീപമുള്ള മിനി സിവില്‍ സ്റ്റേഷന്‍. എന്നാല്‍ നാളുകളായി കെട്ടിടത്തിന്റെ പരിസരം കാടുകയറി മൂടപ്പെട്ട നിലയിലായിരുന്നു. മിനി സിവില്‍ സ്റ്റേഷനിലേക്കുളള രണ്ട് പാതകളുടെ വശങ്ങളടക്കം കാടുകയറിയതും പ്രതിസന്ധി സൃഷ്ടിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ സാഹചര്യത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നതോടെയാണ് കട്ടപ്പന നഗരസഭ ആരോഗ്യവിഭാഗം പ്രദേശം വൃത്തിയാക്കാന്‍ തീരുമാനിച്ചത്. പരിസരം കാടുമൂടി കിടന്നിരുന്നതിനാല്‍ ഇഴ ജന്തുക്കളുടെ അടക്കം ആവാസ കേന്ദ്രമായിരുന്നു ഇവിടം. കാട്പടലങ്ങള്‍ ഉള്‍പ്പെടെ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ വെട്ടി മാറ്റി. ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തോമസ് മൈക്കിള്‍, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow