ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച യുവതി.

Nov 5, 2026 - 19:11
 0
ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച യുവതി.
This is the title of the web page

 2020 ലാണ് ശശികലയ്ക്ക് വൃക്ക തകരാറിലാണെന്ന് ഡോക്ടർമാർ കണ്ടുപിടിക്കുന്നത്. നന്നായി ജോലി ചെയ്തുകൊണ്ടിരുന്ന വണ്ടിപ്പെരിയാർ വാളാർഡി എസ്റ്റേറ്റ് ലയത്തിൽ താമസിച്ചുവന്നിരുന്ന 36 വയസ്സുള്ള ശശികലക്ക് ഏഴുവർഷം മുൻപാണ് മൂക്കിൽ നിന്നും രക്തം തോരാതെ വരുന്നത്.ഈ സമയം കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ അന്നുതന്നെ ശശികലയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പറഞ്ഞയക്കുകയാണ് ഉണ്ടായത്. തുടർന്ന് അവിടെ വച്ച് നടത്തിയ പരിശോധനയിൽ ഇരു വൃക്കകളും തകരാറിലാണെന്ന ഫലമാണ് ഡോക്ടർമാർ പറയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തുടർന്നുള്ള ഏഴു വർഷക്കാലം ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വിധം ഇതുവരെ 950 ഓളം ഡയാലിസിസ് ചെയ്തുകഴിഞ്ഞു. ഒരു ഡയാലിസിസ് ചെയ്യുന്നതിന് 1600 രൂപയോളം ചെലവ് വരുന്നുണ്ട്. ഇതിനിടയിൽ കോവിഡ് ബാധിക്കുകയും ഒരു വർഷം മുൻപ് ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ഇത് എല്ലാം കൂടി ആയപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കുടുംബം.

Slide 1
Slide 2
Slide 1
Slide 2

ഇതിനിടയിലാണ് ഇനി ജീവിതത്തിലേക്ക് മുൻപോട്ടു പോകണമെങ്കിൽ വൃക്ക മാറ്റിവെച്ച് മതിയാകൂ എന്ന് പാലാ മെഡിസിറ്റി ആശുപത്രി അധികൃതർ പറയുന്നത്.

മാതാവ് മുത്തുലക്ഷ്മി മകളുടെ ജീവൻ നിലനിർത്തുന്നതിനു വേണ്ടി വൃക്ക നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു.എന്നാൽ ഇതുവരെ നടത്തിയ ചികിത്സയുടെ ഭാരിച്ച ചെലവ് കാരണം വൃക്ക മാറ്റിവെക്കുന്നതിനുള്ള തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

ഈ മാസം പതിനഞ്ചാം തീയതി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകണം എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരിക്കുന്നത് ഇതിന് 12 ലക്ഷം രൂപയോളം ചിലവ് വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സഹോദരൻ താമസിക്കുന്ന കുമളിയിലെ വാടകവീട്ടിലാണ് ശശികലയും നാലാം ക്ലാസ് വിദ്യാർത്ഥി കൂടിയായ മകൾ പ്രകൃതിയും കഴിയുന്നത് തമിഴ്നാട്ടിൽ കൂലി ജോലി ചെയ്തുവരുന്ന ഭർത്താവ് ഒരു ദിവസം പോലും ജോലിക്ക് പോകുന്നത് തുടങ്ങാത്തതിനാലാണ് ഇതുവരെ മരുന്നും ഡയാലിസിസ് ഉൾപ്പെടെ ചെയ്തുവന്നിരുന്നത്..

 എന്നാൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്തതിനാലാണ് സുമനസ്സുകളുടെ സഹായം ഇവർ അഭ്യർത്ഥിക്കുന്നത്.സ്ക്രീനിൽ കാണുന്ന അക്കൗണ്ട് നമ്പറിലോ ഫോൺ നമ്പറിലോ സഹായിക്കാൻ താല്പര്യം ഉള്ള ആളുകൾ സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ് കുടുംബം.

Ac no: 30090933118

IFSC: SBIN0070109

BRANC :PEERUMEDU 

G PAY : 6838234152

What's Your Reaction?

like

dislike

love

funny

angry

sad

wow